ശാസ്ത ലോകത്തിന് മുന്നില്‍ യു.എ.ഇയുടെ ചൊവ്വാദൗത്യമായ 'ഹോപ് പ്രോബി'ന്റെ നിര്‍ണായകമായ കണ്ടെത്തല്‍.ചൊവ്വയില്‍ , പ്രതീക്ഷിക്കപ്പെട്ടതിനേക്കാള്‍ കൂടുതല്‍ ഓക്സിജന്‍ സാന്നിധ്യമുണ്ടെന്നതാണ് കണ്ടെത്തല്‍.
യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമാണ് 'ഹോപ് പ്രോബ്' പകര്‍ത്തിയ പുതിയ ചുവന്നഗ്രഹത്തിന്റെ ചിത്രം പങ്കുവെച്ച് ഇക്കാര്യം വെളിപ്പെടുത്തിയത്.ചൊവ്വാ പര്യവേക്ഷണത്തിലൂടെ കണ്ടെത്തുന്ന വിവരങ്ങള്‍ മറ്റു ലോകരാജ്യങ്ങളുടെ ഗവേഷണസ്ഥാപനങ്ങളുമായി പങ്കുവെക്കാനും ആരംഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.ഹോപ് പ്രോബ്' പങ്കുവെച്ച പുതിയ വിവരങ്ങള്‍ കൂടുതലും ചൊവ്വാ ഉപരിതലത്തിലെ വാതകങ്ങളുടെ സ്വഭാവ സവിശേഷതകളാണ് .
#marsexpedition #hopeprobe #oxygeninmars
Kerala Political newsMalayalam breaking newsKerala news
0 Comments